റമദാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം;പതാക ഉയര്‍ന്നു

മലപ്പുറം:റമളാന്‍ 27ാം രാവായ ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്്‌ലിയാര്‍ പതാക ഉയര്‍ത്തി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി Read More …

പെണ്‍കുട്ടിയുടെ മരണം:ബാലാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു

മലപ്പുറം-ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ 19 ന് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ വാഴക്കാട് വെട്ടത്തൂരുള്ള വീടാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചത്. ഈ സംഭവ വും Read More …

തിരഞ്ഞെടുപ്പ് പരിശോധന:പണവും വിദേശ മദ്യവും പിടികൂടി

മലപ്പുറം-ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പണവും വിദേശ മദ്യവും കഞ്ചാവും പിടികൂടി. തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്‌ളെയിങ് സ്‌ക്വാഡ് 3 ഇന്നലെ (ഏപ്രില്‍ ഒന്ന്) നടത്തിയ പരിശോധനയില്‍ രേഖകള്‍ കൈവശം വെക്കാതെ സൂക്ഷിച്ച 11.43 ലക്ഷം രൂപ പിടികൂടി. രാവിലെ ഒമ്പതിന് തിരൂരങ്ങാടി Read More …

കെജരിവാള്‍ എന്തു കൊണ്ട് കോടതിയില്‍ഈ പുസ്തകം ആവശ്യപ്പെട്ടു

ഇ.ഡി അറസ്റ്റിനെ തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്തു കൊണ്ടാണ് ഈ പുസ്തകം വായിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ദല്‍ഹി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെട്ടത്.രാമയണം,ഭഗവത് ഗീത എന്നീ പുസ്തകങ്ങള്‍ക്കൊപ്പം അദ്ദേഹം ആവശ്യപ്പെട്ട ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുയാണ്. പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തക നീജ Read More …

റിയാസ് മൗലവി കൊലപാതകം;കോടതി വിധി നിയമ വാഴ്ച തകര്‍ക്കുംഎസ്.വൈ.എസ്

മലപ്പുറം:നിഷ്ഠൂരമായ കൊലപാതകത്തിലെ പങ്ക് പകല്‍ വെളിച്ചം പോലെ വ്യക്തമായ ഒരു കേസില്‍ ഏതു സാഹചര്യത്തിലാണെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് രാജ്യത്തെ നിയമ വാഴ്ച തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂവെന്ന് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.ബഹുസ്വര സമൂഹത്തിന്റെ മുഴുവന്‍ പരിഛേദങ്ങളും ചേര്‍ന്നു നില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് വെട്ടയാടപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന Read More …

സൗദിയില്‍ അംഗപരിമിതര്‍ക്കുംഇനി സ്‌കൂബ പഠിക്കാം

റിയാദ്: വെള്ളത്തില്‍ ഊളിയിട്ട് നീന്താന്‍ അവര്‍ക്ക് അംഗപരിമിതി തടസമാകില്ല.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ അംഗപരിമിതര്‍ക്ക് നീന്തല്‍ പഠിക്കാനും സ്‌കൂബ ഡൈവ് ചെയ്യാനുമുള്ള പരിശീലന കേന്ദ്രമൊരുങ്ങി.റിയാദിലെ റെഡ്‌സീ ഗ്ലോബലിന്റെ നേതൃത്തിലാണ് രണ്ട് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.ഈ കേന്ദ്രങ്ങളില്‍ അംഗപരിമിതരെ സ്‌കൂബ ഡൈവിംഗിന് പരിശീലിപ്പിക്കാനുള്ള ലൈസന്‍സ് സൗദി സര്‍ക്കാര്‍ നല്‍കി.ഇത്തരത്തിലുള്ള സൗദിയിലെ ആദ്യ പരിശീല കേന്ദ്രങ്ങളാണിവ.വീല്‍ ചെയറില്‍ ജിവിക്കുന്ന അംഗപരിമിതര്‍ക്ക് Read More …

ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനി ലന്‍ഡനില്‍ ട്രകിടിച്ച്‌ മരിച്ചു

ലന്‍ഡന്‍: ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ലന്‍ഡനില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ പി എച് ഡിക്ക് ഗവേഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്ന ചെയ്സ്ഥ കോചര്‍ (33) ആണ് ട്രകിടിച്ച്‌ മരിച്ചത്.ഗുരുതരമായി പരുക്കേറ്റ കോച്ചര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവ് പ്രശാന്ത് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുമ്ബോഴാണ് കോച്ചറിന്റെ സൈകിളില്‍ ചവര്‍ നീക്കുന്ന ട്രക് വന്നിടിച്ചത്. മാര്‍ച് 19ന് രാത്രി Read More …

വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു

വയനാട് : വയനാട്ടില്‍ പഞ്ചായത്ത് മാലിന്യത്തിന് തീപിടിച്ച് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്.ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ച മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തുള്ള ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു.അഗ്‌നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. Read More …