പത്തനംതിട്ടയിൽ വൃദ്ധനെ വീട്ടിൽ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട ആങ്ങമൂഴിയിലാണ് സംഭവം. ഡിവൈഎഫ്ഐ നേതൃത്വമെത്തിയാണ് വൃദ്ധനെ ആശുപത്രിയിലാക്കിയത്. ആങ്ങമൂഴി സ്വദേശി സോമനെയാണ് വീട്ടിൽ ആവശ നിലയിൽ കണ്ടെത്തിയത്. ബന്ധുവായ യൂത്ത് കോൺഗ്രസ് നേതാവ് സോമനിൽ നിന്നും സ്വത്ത് എഴുതി വാങ്ങി ഉപേക്ഷിച്ചതായി ഡിവൈഎഫ്ഐയുടെ പരാതി. സോമനിൽ നിന്നും സുമേഷ് സ്വത്ത് തട്ടിയെടുത്തതായി ഡിവൈഎഫ്ഐ പരാതി നൽകി. യൂത്ത് കോൺഗ്രസ് കോന്നി നിയോജക മണ്ഡലം വൈസ് Read More …

കെഎസ്ആ‌ർടിസിയിൽ ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ചവർ കുടുങ്ങിയെന്ന് പരാതി.

പന്തളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത്. ജീവനക്കാരിൽ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. എന്നാൽ തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാർ വാദിച്ചു. ഇതോടെ സ്റ്റേഷൻ മാസ്റ്ററും ചക്കപ്പഴം കഴിച്ചശേഷം പരിശോധനയ്ക്ക് വിധേയനായി. അപ്പോൾ ബ്രത്ത് അനലൈസറിൽ മദ്യപിച്ചെന്നാണ് തെളിഞ്ഞത്. ഇതോടെ Read More …

കർക്കിടക മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും.

കർക്കിടക മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. കർക്കിടക മാസം ഒന്നാം തീയതി രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുന്നത്. കർക്കിടക മാസം ഒന്നാം തീയതി Read More …

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ലഹരിവിരുദ്ധ റാലി

ലഹരിമാഫിയയ്ക്കെതിരെ പൊതുജനപ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ~ ควी – Walk against Drugs ജനസാന്നിധ്യം കൊണ്ട് ആവേശകരമായി. രാവിലെ ആറുമണിക്ക് പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മുൻസിപ്പൽ ടൗൺ സ്ക്വയർ വരെ നടന്ന റാലിയിൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. രാഷ്ട്രീയ പ്രമുഖർ, സാംസ്‌കാരിക പ്രവർത്തകർ, വിദ്യാർഥികൾ Read More …

വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ

ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ. നിലവിലെ വിവാദങ്ങളിൽ മന്ത്രിയുടെ രാജി വയ്ക്കേണ്ടതില്ലായെന്ന് ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിൽ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തിൽ ലത്തീൻ രൂപതാ വക്താവ് ഫാ. സേവ്യർ കുടിയാംശേരി വ്യക്തമാക്കി. ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷം മന്ത്രിയുടെ Read More …

തിരുവല്ല നെടുമ്പ്രം പുതിയകാവ് ഗവൺമെൻ്റ് ഹൈസ്കൂളിൽ മോഷണ ശ്രമം.

സ്കൂളിലെ ഓഫീസ് റൂമും സ്റ്റാഫ് റൂമും കമ്പ്യൂട്ടർ റൂമും അടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ ലോക്കറുകളുടെ പൂട്ടുകളും തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ചാണ് മറ്റ് അലമാരകൾ തുറന്നത്. പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളുടെ ഭാഗമായി ശനിയാഴ്ച രാവിലെ എട്ടുമണിയോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ Read More …

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ; നട തുറന്നു, പ്രതിഷ്ഠ ജൂലൈ 13 ന്.

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ വൈകിട്ട് 6.30 ന് ആരംഭിക്കും. Read More …

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരവെ കാറിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

അടൂർ ഏനാത്ത് പിടിഞ്ഞാറ്റിൻകര ദേശക്കല്ലുംമൂട് കൈമളേത്ത് കിഴക്കേതിൽ അശോകന്റെയും രമയുടെയും മകൾ ഐശ്വര്യയാണ് (23) മരിച്ചത്. എം സി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് സമീപം സ്വകാര്യ ദന്താശുപത്രിയ്ക്കു മുന്നിലാണ് അപകടം ഉണ്ടായത്. കുളക്കട ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ സപ്‌താഹത്തിന് ബന്ധുവും അയൽവാസിയുമായ ശ്രുതിയ്ക്കും മൂന്ന് വയസുള്ള കുഞ്ഞുമൊത്ത് റോഡരികിലൂടെ നടന്ന് വരികെ എതിർ ദിശയിൽ Read More …