ആറന്മുള വള്ളസദ്യ വഴിപാടുകള്‍ ഈ മാസം13ന് ആരംഭിക്കും

ഒക്ടോബർ രണ്ട് വരെ നീണ്ടുനില്‍ക്കും. 44 വിഭവങ്ങള്‍ ഇലയില്‍ വിളമ്ബുമ്ബോള്‍ 20 വിഭവങ്ങള്‍ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയില്‍ വിളമ്ബുന്നതാണ് ആറൻമുള വള്ളസദ്യ. 15 സദ്യാലയങ്ങള്‍ ക്ഷേത്രത്തിനുള്ളിലും പുറത്തുമായി സജ്ജീകരിച്ചിട്ടുണ്ട്. 15 കരാറുകാരാണ് സദ്യ ഒരുക്കുന്നത്.കെ.എസ്.ആർ.ടി.സി ടൂറിസം സെല്‍ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയിലും വള്ളസദ്യ ഉള്‍പ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂർ തൃച്ചിറ്റാറ്റ്, തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ ക്ഷേത്രങ്ങള്‍ Read More …

കോന്നി ആനക്കൊട്ടലിലെ ആന ചരിഞ്ഞു

കോന്നി ആനക്കൊട്ടലിലെ കൊച്ചയ്യപ്പന്‍ എന്ന ആനയാണ് ചരിഞ്ഞത്. രാവിലെ ആനയുടെ പാപ്പാനാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വെറ്റിനറി സര്‍ജനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി പരിശോധിക്കും. ആനയ്ക്ക് രോഗങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കോന്നി ആനക്കൂട്ടില്‍ കുട്ടിയാന ചരിഞ്ഞ സംഭവം. ഹെര്‍പ്പിസ് ബാധയാണ് കാരണമായി സംശയിക്കുന്നതെന്ന് DFO ആയുഷ്‌കുമാര്‍ കോറി. മൂന്ന് Read More …

ഈരാറ്റുപേട്ടയിൽ വീടിനുള്ളിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയ ഭീഷണിയെന്ന് സൂചന

പാലാ ഈരാറ്റുപേട്ടയിലെ വാടക വീടിനുള്ളിൽ പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ ഇയാളുടെ വീട്ടിലെത്തി ഭീഷണി മുഴക്കി എന്നും വിഷ്ണുവിനെ മർദ്ദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ജോലിയുടെ ആവശ്യവുമായി Read More …

നാടിന്റെ നോവായി രഞ്ജിത; അഹമ്മദാബാദ് ആകാശദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തില്‍ വെച്ചിരിക്കുകയാണ്. രഞ്ജിതയെ അവസാനമായി കാണാന്‍ ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് എത്തുന്നത്. ഒന്നര വരെയായിരുന്നു സ്‌കൂളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വിലാപയാത്രയായി വീട്ടിലേക്കൊണ്ടുപോയി. വൈകിട്ട് നാലരയോടെ വീട്ടുവളപ്പില്‍ Read More …

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന് ; പൂജകൾക്കായി ജൂലൈ 11 ന് നട തുറക്കും

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്(കൊല്ലവർഷം 1200 മിഥുനം 29). ജൂലൈ 13ന് പകൽ 11 നും 12 നും നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. പ്രതിഷ്ഠാ ചടങ്ങുകൾക്കായി ജൂലൈ 11ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. നട തുറന്ന ശേഷം തന്ത്രി കണ്ഠരര് Read More …

ചെങ്ങന്നൂരിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സും, വിവാഹ സംഘം സഞ്ചരിക്കുന്ന ടൂറിസ്റ്റ് ബസ്സമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു.

രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകി. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു.തീപിടുത്തത്തിലുള്ള കാരണം വ്യക്തമല്ല.കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശബരിമല സന്നിധാനത്തെ പുതിയ നവഗ്രഹ ശ്രീകോവിൽ; ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു,

ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ ഉത്തരം വെപ്പ് ചടങ്ങ് നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 11. 58 നും 12 . 20 നും ഇടയിലുള്ള മുഹൂർത്തത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്താണ് ഉത്തരം വയ്പ്പ് ചടങ്ങ് നിർവഹിച്ചത്. മാളികപ്പുറത്തിന് സമീപമാണ് പുതിയ ശ്രീകോവിൽ ഒരുങ്ങുന്നത്. നേരത്തെ ഉണ്ടായിരുന്ന നവഗ്രഹങ്ങളുടെ Read More …