വിവാഹവാഗ്ദാനം നല്‍കി പീഡനം: പ്രതി അറസ്റ്റില്‍

പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച്‌ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയില്‍ പീടികയില്‍ വീട്ടില്‍ നിന്നും കൊറ്റനാട് തീയടിക്കല്‍ കുരിശുമുട്ടം രാമന്‍ കല്ലില്‍ വീട്ടില്‍ താമസിക്കുന്ന ആകാശ് എന്ന വിഷ്ണു പ്രകാശാണ് (22) കോയിപ്രം പൊലീസിന്റെ പിടിയിലായത്. 2019 Read More …

‘തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം: കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ സര്‍ക്കാര്‍ ഡോക്ടെഴ്സ്. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ എതിര്‍പ്പ്. കെജിഎംഒഎ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിലുള്ള സമരങ്ങള്‍ നടത്തില്ലെന്ന് കെജിഎംഓഎ അറിയിച്ചു. തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സ്‌ഥലംമാറ്റുകയാണ് ചെയ്‌തത്‌.സ്ഥലംമാറ്റത്തിന് എതിരായിയിട്ടും മന്ത്രിയുടെ ഇടപെടലിനും എതിരായിട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നത്.തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ മന്ത്രി Read More …

തിരുവല്ലയില്‍ ബ്യൂട്ടീപാര്‍ലറില്‍ തീപിടിത്തം; കട പൂര്‍ണമായും കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ബ്യൂട്ടീപാര്‍ലറില്‍ തീപിടിത്തം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് എ സിയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കടയുടെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. പെര്‍ഫ്യൂമും സാനിറ്റൈസറുമടക്കമുള്ള സാധനങ്ങള്‍ കടയിലുണ്ടായിരുന്നു. ഇതായിരിക്കാം തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബ്യൂട്ടീപാര്‍ലറിന് തൊട്ടടുത്ത് തന്നെ പെട്രോള്‍ പമ്ബുണ്ട്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലാണ് വലിയൊരു Read More …

നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

പത്തനംതിട്ട: അടൂര്‍ നഗരത്തിലും സമീപത്തുമായി നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. അമ്മകണ്ടകര കലാഭവനില്‍ ശ്രീജിത്താണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചേന്നമ്ബള്ളി ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കും ഇന്നലെ പുലര്‍ച്ചെ ഓട്ടോ ടാക്സിയും കത്തി നശിച്ചിരുന്നു. പൊലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവാണ് സംഭവങ്ങള്‍ക്കു പിന്നിലെന്ന് സൂചന ലഭിച്ചത്. Read More …

പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു;പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് വലിയ ഗര്‍ത്തം

ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കോന്നി കല്ലേലി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. റാന്നിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. അറയാഞ്ഞിലിമണ്‍ കോസ്വേ മുങ്ങി. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയിലും ജലനിരപ്പ് ഉയര്‍ന്നു. പാലായില്‍ മീനച്ചിലാറിലും ജലനിരപ്പ് അപകടകരമായ Read More …

ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച; കാരണം ആണികള്‍ ദ്രവിച്ചു പോയത്

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാനുള്ള പരിശോധനകള്‍ പൂര്‍ത്തിയായി.അഗ്നികോണില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി. സ്വര്‍ണ്ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതാണ് ചോര്‍ച്ചക്ക് കാരണമായത്. ശ്രീകോവില്‍ മേല്‍ക്കൂരയിലെ സ്വര്‍ണ്ണ പാളികളുടെ ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണ്ണപ്പാളികളിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ഈ മാസം 22ന് പ്രവര്‍ത്തികള്‍ Read More …

യുവതി ആറ്റിലേക്ക് എടുത്തുചാടി; സാഹസികമായി രക്ഷിച്ച്‌ അഗ്‌നിരക്ഷാസേന

പത്തനംതിട്ട തിരുവല്ലയില്‍ ആറ്റിലേക്ക് ചാടിയ യുവതിയെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആയിരുന്നു യുവതി ആറ്റിലേക്ക് ചാടിയത്. ദൃക്‌സാക്ഷികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. റോഡരികിലൂടെ നടന്നു വന്ന സ്ത്രീ പാലത്തിന്റെ മധ്യഭാഗത്ത് എത്തിയശേഷം മണിമല ആറ്റിലേക്ക് ചാടുകയായിരുന്നു. ദൃക്‌സാക്ഷികളായ കാല്‍നടയാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.എന്നാല്‍, ഇവര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ Read More …

ചെയര്‍പേഴ്സണും കൗണ്‍സിലറും തമ്മില്‍ അസഭ്യവര്‍ഷം; ബിജെപിക്ക് നാണക്കേടായി പന്തളം നഗരസഭാ ഭരണം

പന്തളം: പത്തനംതിട്ട ജില്ലയിലെ ബിജെപിക്ക് നാണക്കേടായി ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷും ബിജെപി പാര്‍ലമെന്‍റ് പാര്‍ട്ടി ലീഡര്‍ കെ.വി. പ്രഭയും തമ്മില്‍ തെറിവിളി അഭിഷേകം. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച്‌ സുശീല സന്തോഷ് നഗരസഭ കൗണ്‍സിലര്‍ കൂടിയായ കെ.വി. പ്രഭയെ തെറിവിളിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി Read More …