കരിപ്പൂരിലെ വാക്കേറ്റം: യാത്രക്കാരന് ജാമ്യം

മഞ്ചേരി- കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് കെ എ ഫ്രാന്‍സിസിനെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ പ്രവാസിയും കാസര്‍കോട് സ്വദേശിയുമായ ഹക്കീം റൂബക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2015 ഡിസംബര്‍ രണ്ടിനാണ് സംഭവം. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലിറങ്ങിയതായിരുന്നു കാസര്‍ഗോഡ് കുടലു എരിയാല്‍ മിഹ്‌റാജ് മന്‍സിലില്‍ ഹക്കീം റൂബ Read More …

അപകടക്കെണിയൊരുക്കി നാടുകാണിച്ചുരം

നിലമ്പൂര്‍- കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരം വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. റോഡരികിലുള്ള കുറ്റിക്കാടുകള്‍ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന കുറ്റിച്ചെടികള്‍ റോഡിലേക്ക് പടര്‍ന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ ദൂരെ നിന്ന് കാണാന്‍ കഴിയുന്നില്ല. സമീപത്ത് എത്തിയതിനു ശേഷമാണ് ചെറുവാഹനങ്ങളെ കാണാന്‍ കഴിയുന്നത്. ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഒന്നും Read More …

കഞ്ചാവ് വില്‍പ്പന: ഒരാള്‍ പിടിയില്‍

പെരിന്തല്‍മണ്ണ- കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ചക്കുപുരക്കല്‍ ഹംസയെ (57)യാണ് കാപ്പ നിയമപ്രകാരം പെരിന്തല്‍മണ്ണ എസ്‌ഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കഞ്ചാവ് വില്‍പ്പനക്ക് പ്രതിയുടെ പേരില്‍ അഞ്ച് പൊലീസ് കേസുകളും എക്‌സൈസിന്റെ ഒരു കേസും നിലവിലുള്ളതാണ്. കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടത്തിനിറങ്ങുന്നത് Read More …