വായ്പ തിരിച്ചടവ് ക്യാംപ്

മലപ്പുറം : ജില്ലാ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഡിസംബര്‍ 30ന് രാവിലെ 10ന് വായ്പാ തിരിച്ചടവ് ക്യാംപ് നടത്തും. ഫോണ്‍. 04832731496.

ആദിവാസി കുട്ടികളുടെ ഉന്നമനം: മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു

മലപ്പുറം : ആദിവാസി കുട്ടികളുടെ ഉന്നമനത്തിനായി ബാലവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരം സബ് കലക്ടറുടെ അധ്യക്ഷതയില്‍ മോണിറ്ററിങ് കമ്മിറ്റി രൂപികരിച്ചു. ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സ്‌കൂളുകളില്‍ തുടരുന്നതിനാല്‍ അവര്‍ക്കിടയില്‍ ശുചിത്വം,വിദ്യാഭ്യാസംഎന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. ജില്ലാഭരണകൂടം, സാമൂഹിക നീതി വകുപ്പ്,ശിശുസംരക്ഷണ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്,പൊലീസ്,സന്നദ്ധ സംഘടനകള്‍ എന്നിവരാണ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍. ജില്ലയിലെ എസ്.എസ്.എല്‍.സി,പ്ലസ്ടു Read More …

എഴുത്തും വായനയും സമൂഹത്തിന് ഗുണം ചെയ്യണം: മണമ്പൂര്‍ രാജന്‍ ബാബു

മലപ്പുറം : എഴുത്തും വായനയും സമൂഹത്തിന് പ്രയോജനപ്പെടണമെന്ന് കവി മണമ്പൂര്‍ രാജന്‍ ബാബു. ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സര്‍വ്വ ശിക്ഷാ അഭിയാന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ അധ്യാപരായ എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സാഹിത്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷയെ ഏറ്റവുമധികം സ്‌നേഹിക്കുന്നത് അധ്യാപകരും എഴുത്തുകാരുമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മതിപ്പുള്ള തൊഴില്‍ അധ്യാപനമാണെന്നും രാജന്‍ ബാബു Read More …

ക്ഷേമപെന്‍ഷന്‍ ബാങ്ക്‌വഴി

മലപ്പുറം : കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ബാങ്കിലേക്ക് മാറ്റുന്നതിന് ജനുവരി 15 വരെ അവസരം നല്‍കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ ബാങ്ക് പാസ്സ്ബുക്കിന്റെയും പെന്‍ഷന്‍ സ്ലിപ്പിന്റെയും കോപ്പി സഹിതം പഞ്ചായത്തുമായി ബന്ധപ്പെടേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് പരിശോധന

മലപ്പുറം : കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിഭാഗങ്ങളില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഡിസംബര്‍ 29ന് രാവിലെ 10.30ന് നടത്തും. അസ്സല്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി. എന്നിവയുടെ രണ്ട് പകര്‍പ്പുകളും മാര്‍ക്കില്‍ ഇളവിന് അര്‍ഹതയുള്ള സംവരണ വിഭാഗം Read More …

യോഗം ആറിന്

മലപ്പുറം : റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അടുത്ത യോഗം ജനുവരി ആറിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വൈദ്യൂതി മുടങ്ങും

മലപ്പുറം : ഊരകം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട നെടുപറമ്പ്, മാളിയേക്കല്‌തൊടി, ആലുക്കാപറമ്പ്, അഞ്ചുപറമ്പ്, ബി,എസ്.എന്‍.എല്‍, മിനി എന്നി ഭാഗങ്ങളില്‍ ഡിസംബര്‍ 22 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

വ്യവസായ സെമിനാര്‍ ഇന്ന്

മലപ്പുറം : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 22ന് രാവിലെ 10ന് സെമിനാര്‍ നടത്തും. രാജ്യത്തിന്റെ സമ്പത്ത് ഘടനക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉന്നമനത്തിനും പ്രോത്സാഹനത്തിനുമായി കേരള വാണിജ്യ വകുപ്പ് വ്യവസായവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ Read More …