കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അക്രമം: എട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
മലപ്പുറം- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ചെന്ന പരാതിയില്‍ എട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. വിദ്യാര്‍ഥിനികള്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് നേരത്തെ നല്‍കിയ പരാതി രജിസ്ട്രാര്‍ വെള്ളിയാഴ്ച പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടി. സൈക്കോളജി,ഫോക്‌ലോര്‍ പഠന വിഭാഗങ്ങളിലെ വിദ്യാര്‍ഥികളായ രജീഷ്‌ലാല്‍,രജീഷ്,ഉണ്ണികൃഷ്ണന്‍,സാബിര്‍,സൗമിത്ത്,അജിനാസ്,വിഷ്ണു,അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആക്രമണത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍വ്വകലാശാല അധികൃതര്‍ നടപടി Read More …
