നിരണം ഗ്രാമപഞ്ചായത്ത് പൂര്‍ണമായി കമ്പ്യൂട്ടര്‍വത്ക്കരിക്കും: മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : നിരണം ഗ്രാമപഞ്ചായത്ത് പൂര്‍ണമായി കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന് നാല് കമ്പ്യൂട്ടറുകള്‍ വാങ്ങുന്നതിനുള്ള തുക എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു. നിരണം ഗ്രാമപഞ്ചായത്തിലെ ഗ്രാമസേവാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ശിശുവിഹാറില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഓഫീസുകള്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അതിന് അത്യാധുനിക സൗകര്യങ്ങള്‍ ആവശ്യമാണെന്നും എംഎല്‍എ Read More …

പി.ജി.ഡി.സി.എ പ്രവേശനം

വയനാട് : ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. അപേക്ഷാ ഫോമും നിബന്ധനകളും ഓഫീസില്‍ ലഭിക്കും. ശവൃറ.മര.ശി ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും ഉപയോഗിക്കാം. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ 0495 2765154.

ഊരു കൂട്ടങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം

വയനാട് : ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍മാരും പ്രമോട്ടര്‍മാരും അറിയിക്കുന്ന പ്രകാരം എല്ലാ ആദിവാസി കോളനികളിലെയും അംഗങ്ങള്‍ ഊരുകൂട്ടങ്ങളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്നും അര്‍ഹരായവര്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണെന്നും സബ്കളക്ടര്‍ ശീറാം ശാംബശിവ റാവു അറിയിച്ചു. പല ഊരുകൂട്ടങ്ങളിലും ഗുണഭോക്താക്കള്‍ കൃത്യമായി പങ്കെടുക്കുന്നില്ലെന്ന് ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍ അറിയച്ച പ്രകാരമാണ് സബ്കളക്ടറുടെ നിര്‍ദ്ദേശം.

കോളനി മിത്രം 23 ന്

വയനാട് : ജില്ലയിലെ പട്ടികവര്‍ഗ കോളനികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വികസന പോരായ്മകള്‍ കണ്ടെത്തുകയും പരിഹാര നടപടികള്‍ നടപ്പാക്കുകയും ചെയ്യുന്ന കോളനി മിത്രം പദ്ധതി പ്രകാരം ഡിസംബര്‍ 23 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മാനിക്കുനി, ആറുമാട് കോളനികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും.

ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിലെ കുരുമുളക് നഴ്‌സറിക്കാവശ്യമായ 10 മെട്രിക് ടണ്‍ ഉണങ്ങിയ ചാണകപ്പൊടി വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 29 ന് രാവിലെ 11 നകം ഡെപ്യൂട്ടി ഡയറക്ടര്‍, വിത്തുകൃഷിത്തോട്ടം, മുണ്ടേരി പി.ഒ., മലപ്പുറം ജില്ല, 679334 എന്ന വിലാസത്തില്‍ ലഭിക്കണം.

അയല്‍ വാസിയുടെ മര്‍ദ്ധനമേറ്റ വിദ്യാര്‍ത്ഥിയുടെ കാലൊടിഞ്ഞു

വളാഞ്ചേരി : വളാഞ്ചേരിയിലാണ് സംഭവം. 9ാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹാരിസിനാണ് മര്‍ദ്ധനമേറ്റത് മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹാരിസിനെയാണ് സമീപ വീട്ടുകാര്‍ മര്‍ദ്ധിച്ചത്.വീട്ടിലേക്കുള്ള വഴിയില്‍ കല്ലുകള്‍ ഇറക്കിവച്ച വഴിതടസ്സപ്പെടുത്തിയപ്പോള്‍ അത് ചോദ്യം ചെയ്തതിനാണ് വീട്ടില്‍ കയറി മര്‍ദ്ധിച്ചതെന്ന് ഹാരിസ് പറയുഞ്ഞു.ഹാരിസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.പുറത്തും കഴുത്തിലും മുറിവ് പറ്റി,വളാഞ്ചേരി പൂക്കാട്ടിരി ചക്കാലവളപ്പില്‍ ജമാല്‍ Read More …

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി നല്‍കുന്നവരുടെ പുനരധിവാസത്തിന് മുന്‍ഗണന

മലപ്പുറം :കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി നല്‍കുന്നവരുടെ ഉചിതമായ പുനരധിവാസം ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങൂവെന്ന് സ്‌പെഷല്‍ ഓഫീസറായ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി മോഹന്‍ദാസ് അറിയിച്ചു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്‌പെഷല്‍ ഓഫീസര്‍. സ്ഥലം നല്‍കുന്നവര്‍ക്ക് ഉചിതമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും Read More …

ലേലം ചെയ്യും

മലപ്പുറം : വില്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി തൃക്കണ്ടിയൂര്‍ വില്ലേജിലെ റീ.സ. 224/2 ലെ 5.21 ആര്‍സ് ഭൂമി ജനുവരി 18 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 0494 2424444, 8547615510.