ട്രേഡ് പരീക്ഷ : അപേക്ഷ 29 വരെ സ്വീകരിക്കും

പത്തനംതിട്ട : ഫെബ്രുവരിയില്‍ ആരംഭിക്കുന്ന സി.ഒ.ഇ ഐ.ടി.ഐ ട്രേഡ് ടെസ്റ്റിനുള്ള അപേക്ഷ ഈ മാസം 29 വരെ സ്വീകരിക്കും. 0230ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്00800അദര്‍ റസീപ്റ്റ്‌സ്88അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ 150 രൂപ ഫീസ് ഒടുക്കി 29 ന് വൈകിട്ട് മൂന്നിന് മുന്‍പ് അപേക്ഷ ലഭ്യമാക്കണമെന്ന് ചെന്നീര്‍ക്കര ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04682258710.

പട്ടികവര്‍ഗക്കാര്‍ക്ക് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്

പത്തനംതിട്ട : പട്ടികവര്‍ഗക്കാര്‍ക്കു മാത്രമായി സംവരണം ചെയ്തിട്ടുള്ള ആരോഗ്യ വകുപ്പിലെ റേഡിയോഗ്രാഫര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, എല്‍ഡിസി, ഇസിജി ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ മെക്കാനിക്ക്, മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ ഒഫ്താല്‍മിക് അസിസ്റ്റന്റ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് Read More …

ജില്ലയില്‍ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം രൂപ: വിദ്യാഭ്യാസ മന്ത്രി

വയനാട് : ജില്ലയില്‍ ആദിവാസികളെ പോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ നീക്കിവച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ അതുല്യം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനത്തിന്റെ വിളംബര സെമിനാറും പത്താംതരം തുല്യത പരീക്ഷയില്‍ ജില്ല ഒന്നാമതെത്തിയതിന്റെ വിജയോത്സവവും കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read More …

ആര്‍.എം.എസ്.എ: 12 സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തിക അനുവദിച്ച് നിയമനം നടത്തും

വയനാട് : ആര്‍.എം.എസ്.എ വിദ്യാലയങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരം സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയയുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചു. ഇതുപ്രകാരം 12 സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ തസ്തിക അനുവദിച്ച് നിയമനം നടത്താന്‍ ഉത്തരവായി. ഉത്തരവായ തസ്തികകളില്‍ പി.എസ്.സി ലിസ്റ്റ് നിലവിലില്ലാത്തതിനാല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായവരെ നിയമിക്കും. Read More …

കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

വയനാട് : കയര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ലഭിക്കുന്ന കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷാ ബീമാ യോജന പദ്ധതി നടപ്പാക്കുമെന്ന് കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍ അറിയിച്ചു. തൊഴില്‍ വകുപ്പിന്റെയും ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഒരു കോടി പത്ത് ലക്ഷം രൂപ Read More …

ജില്ലാ ബാങ്ക് സേവനം ഗ്രാമീണ മേഖലയിലേക്ക്

വയനാട് : ജില്ലയുടെ വിവിധങ്ങളായ വിദൂര സ്ഥലങ്ങളില്‍ ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിന് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ ബാങ്ക് സജ്ജീകരിച്ച സഞ്ചരിക്കുന്ന പ്രദര്‍ശന വാഹനം പ്രവര്‍ത്തനം തുടങ്ങി. മൊബൈല്‍ എ.ടി.എം. സൗകര്യമാണ് വാഹനത്തിന്റെ മുഖ്യ ആകര്‍ഷണം. ഇതിനു പുറമെ ബാങ്കിങ്ങ് രംഗത്തെ ആധുനിക സംവിധാനങ്ങളായ ആര്‍ടിജിഎസ്, ഡി.ബി.റ്റി, സി.റ്റി.എസ്, ഇസിഎസ് എന്നീ സേവനങ്ങളും ലഭിക്കും. ജില്ലയിലെ Read More …

മാനസികവെല്ലുവിളി നേരിടുന്നവരുടെ സ്വത്ത് കൈമാറ്റം: വില്‍ക്കുന്നവരും വാങ്ങുന്നവരും ശ്രദ്ധിക്കണം

മലപ്പുറം : മാനസികവെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് അര്‍ഹമായ സ്വത്ത് വില്പന നടത്തുമ്പോഴും രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും വാങ്ങുമ്പോഴും ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസക്കരന്‍ അറിയിച്ചു. മാനസികവെല്ലുവിളി നേരിട്ടുന്നവര്‍ക്ക് നിയമപരമായ രക്ഷിതാവിനെ നിയമിച്ച് നല്‍കുന്നതിന് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം രൂപവത്കരിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി (എല്‍.എല്‍.സി) യോഗത്തില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചതിനെ Read More …

മണ്ണാത്തികടവ് കാമ്പ്രം പാലം ശിലാസ്ഥാപനം ഇന്ന്

മലപ്പുറം : മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെയും പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നഗരസഭയേയും ബന്ധിപ്പിച്ചുകൊണ്ട് തൂതപ്പുഴക്ക് കുറുകെ മണ്ണാത്തിക്കടവ് ക്രാമ്പത്ത് 6.50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം 22ന് വൈകീട്ട് മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും .നഗരകാര്യ ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനാകും. ഇ.അഹമ്മദ് Read More …