കഞ്ചാവുമായി പിടിയില്‍

പെരിന്തല്‍മണ്ണ: കഞ്ചാവുമായി  യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പാണ്ടിക്കാട് പാലത്തിങ്ങല്‍ ഹംസയുടെ മകന്‍ ൈസഫുള്ള (33) ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍, ഷെരീഫ്, ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ 105 ഗ്രാം കഞ്ചാവുമായി നിലമ്പൂര്‍ – പെരിന്തല്‍മണ്ണ റോഡിലെ പട്ടിക്കാട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് ജംഗ്ഷന് സമീപത്തു നിന്നും പിടികൂടിയത്. പാലക്കാട് കൊഴിഞ്ഞാംപാറയില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി പെരിന്തല്‍മണ്ണ, പട്ടിക്കാട് ഭാഗങ്ങളില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു പ്രതിയുടെ പതിവ്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പെരിന്തല്‍മണ്ണ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. കഞ്ചാവ് മറ്റു മയക്കുമരുന്നുകള്‍ തുടങ്ങിയവയുടെ വില്‍പന സംബന്ധിച്ച് 9400069645 എന്ന നമ്പറില്‍ അറിയിക്കണമെന്ന് സിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *