ജനനേന്ദ്രിയം മുറിച്ച സംഭവം : യുവതിക്ക് പൊലീസ് സംരക്ഷണം

തിരുവനന്തപുരം: സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. അയ്യപ്പദാസില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന യുവതിയുടെ പരാതിയിലാണ് നടപടി.

സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്ന സംബന്ധിച്ച് സ്വാമിയുടെ അഭിഭാഷകനുമായി യുവതി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയും യുവതി എഴുതിയ കത്തും പുറത്തുവന്നിരുന്നു.

എന്നാല്‍ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്ന ആദ്യത്തെ മൊഴി പിന്നീട് യുവതി തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പദാസില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന ആരോപണവുമായി യുവതി പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *