യുമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം കണ്ടെടുത്തു

തൃശൂര്‍: തൃശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്തു. ശ്രീനാരായണപുരം ഏരാശേരി രാജേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് കള്ളനോട്ട് യന്ത്രം കണ്ടെത്തിയത്.

വീടിന്റെ മുകളിലത്തെ നിലയിലെ പ്രത്യേകം തയാറാക്കിയ മുറിയിലാണ് കള്ളനോട്ട് അടിച്ചുവന്നിരുന്നത്. 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. കംപ്യൂട്ടറില്‍ നോട്ട് തയാറാക്കി എ.ഫോര്‍ പേപ്പറില്‍ പ്രിന്റെടുത്ത് മുറിച്ചാണ് ഉപയോഗിച്ചുവന്നത്.

പെട്രോള്‍ പമ്ബിലും ബാങ്കിലുമാണ് ഇയാള്‍ നോട്ടുകള്‍ മാറിയിരുന്നത്. ബാങ്കുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ നാളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സഹോദരനും ഇതില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്. ഇയാള്‍ തിരുവനന്തപുരത്തേക്ക് പോയിരിക്കുകയാണ്.

പലിശയ്ക്ക് പണം നല്‍കുന്ന ഇടപാടും ഇവര്‍ക്കുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *