കൊച്ചി: ജനകീയ മെട്രോ യാത്രയുടെ പേരില്‍ കൊച്ചി മെട്രോ സ്റ്റേഷനിലും ട്രെയിനുകളിലും നാശനഷ്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം യാത്ര ചെയ്ത പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സിപിഎം ആലുവ ഏരിയ കമ്മിറ്റി കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനാണ് പരാതി നല്‍കിയിരിക്കുന്നത്. ജനകീയ മെട്രോ യാത്രയുടെ പേരില്‍ പൊതുജനങ്ങള്‍ക്കും കഐംആര്‍എല്ലിനും നഷ്ടം വരുത്തിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ മെട്രോ യാത്രയെക്കുറിച്ച് കെഎംആര്‍എല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പരാതി ലഭിച്ചിരിക്കുന്നത്. നേരത്തെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതിനും കഐംആര്എല്ലിന് നാശനഷ്ടമുണ്ടായതിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദപ്രകടനം നടത്തിയിരുന്നു.
