കോഴിക്കോട്: വടകര ചോറോട് ദേശീയപാതയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മടപ്പളളി സ്വദേശി ഹാരിസിനെ വടകര സി ഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തി പിടികൂടി. പോക്‌സോ നിയമപ്രകാരം ഇയാളെ അറസ്റ്റു ചെയ്തു.
ഹാരിസ് ഓടിച്ചു വന്ന ആള്‍ട്ടോ കാറിലേക്ക് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി കയറ്റാന്‍ ശ്രമിച്ച ഇയാളെ തട്ടി മാറ്റി കുട്ടി ഓടി രക്ഷപെടുകയായിരുന്നു. കാറിന്റെ നമ്ബര്‍ മനസിലാക്കിയ കുട്ടി പിന്നീട് വീട്ടില്‍ അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. വടകര റെയിവേ സ്റ്റേഷന്‍ പരിസരത്തു വെച്ച് ഒരു സ്ത്രീയെ കടന്നാക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇയാളുടെ പേരില്‍ മുമ്ബും പരാതി ഉണ്ടായിരുന്നു.
