പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

പെരിന്തല്‍മണ്ണ: അന്യായമായി സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പലിനെ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കോളേജിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്യുകയായിരുന്നു, പിന്നീട് പരാതി നല്‍കിയ വിദ്യാര്‍ത്ഥി പരാതി പിന്‍വലിച്ചെങ്കിലും കോളേജിലെ ഇടത്പക്ഷ അദ്ധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ നിരന്തരം ഈ വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എസ്.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സമരത്തിന് റഷീദ് മേലാറ്റൂര്‍, കെ.എം ഫത്താഹ്, കെ.സി ഫായിസ്, അസ്ഹര്‍ ജൂബിലി, റിയാസ്. കെ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *