ഹിന്ദു സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് കമല്‍ഹാസന്‍

തമിഴ് നാട്ടില്‍ വീണ്ടും കമല്‍ഹാസനു നേരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ബിഗ്‌ബോസ് എന്ന തമിഴ് റിയാലിറ്റി ഷോ നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ഇപ്പോഴത്തെ ആവശ്യം. ഷോയില്‍ അശ്ലീലമുണ്ടെന്ന് ആരോപിച്ചാണ് ഹിന്ദു സംഘടനകള്‍ കമല്‍ഹാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വിമര്‍ശകര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി കമല്‍ഹാസന്‍ രംഗത്തെത്തി.

വിമര്‍ശിക്കുന്നവര്‍ അറസ്റ്റ് ആവശ്യപ്പെടാന്‍ വളരെ വൈകിയെന്നു അഭിപ്രായപ്പെട്ട താരം തന്റെ സിനിമകളിലെ പ്രണയ സീനുകള്‍ ഏല്‍പ്പിക്കാത്ത മുറിവുകളൊന്നും റിയാലിറ്റി ഷോ തമിഴ് സംസ്‌കാരത്തിന് ഏല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദശാബ്ദങ്ങളായി താന്‍ അഭിനയിച്ച പല ചിത്രങ്ങളിലും ചുംബന ദൃശ്യങ്ങളുണ്ട്. അപ്പോഴൊന്നും കളങ്കപ്പെടാത്ത സംസ്‌കാരം റിയാലിറ്റി ഷോയിലൂടെ കളങ്കപെടില്ലെന്നും കമലഹാസന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ താന്‍ മാപ്പു പറയില്ലെന്നും തെറ്റ് ചെയ്‌തെന്ന് തനിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പു പറയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *