അങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നടന് ദിലീപിനെതിരെ സാക്ഷികള്‍ ഉണ്ടെങ്കില്‍ എന്തിനാണ് മാപ്പുസാക്ഷികളെന്നു ദിലീപിന്റെ അഭിഭാഷകന് രാംകുമാര്‍. ദിലീപിനെതിരെ കേസില്‍ ശക്തമായ സാക്ഷികളില്ലാത്തതുകൊണ്ടാണ് പോലീസ് മാപ്പുസാക്ഷികളെ തേടുന്നത്. കേസിലെ മുഖ്യ പ്രതിയായ സുനില്‍ കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി കൊടുക്കേണ്ടത് 11ാം പ്രതിയുടെ ചുമതലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനെതിരെ തെളിവുകളിലാതെയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നും പ്രതിഭാഗം ഇന്ന് കോടതിയില്‍ വാദിച്ചിരുന്നു.
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദംകൂടി പരിഗണിച്ചാണ് കോടതി ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.
