വിദ്യാര്‍ത്ഥി സ്‌കൂള്‍ പരിസരത്ത് കുത്തേറ്റു മരിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മടവൂര്‍ മക്കാം സി എം സെന്റര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അബ്ദുള്‍ മജീദ്(13) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ടു കാസര്‍കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു.

സ്‌കൂളിനടുത്തുവെച്ചാണ് സംഭവം. ക്ലാസിന്റെ ഇടവേള സമയത്ത് സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ കുത്തുകയായിരുന്നു.

സംഭവം കണ്ടുനിന്ന മറ്റു കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടുകയും കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിനു മുന്നേ തന്നെ കുട്ടി മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *