അനധികൃത സ്വത്തിടപാടില്‍ അന്വേഷണം കൂടുതല്‍ ചലച്ചിത്ര താരങ്ങളിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദീലീപിന്റെ സ്വത്തിടപാടുകള്‍ സംബന്ധിച്ച അന്വേഷണം മലയാള സിനിമയിലെ അനധികൃത സാമ്ബത്തിക ഇടപാടുകളിലേക്ക്.

മലയാള ചലച്ചിത്ര താരങ്ങളുടെ സ്വത്ത് വിവരങ്ങളും വിദേശ സാമ്ബത്തിക ഇടപാടുകളും കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധിച്ചു വരികയാണ്.

മൂന്നു വര്‍ഷം മുന്‍പ് തന്നെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ വലിയ കോളിളക്കമൊന്നും സൃഷ്ടിക്കാതെ അന്വേഷണം നിലയ്ക്കുകയാണ് ഉണ്ടായത്.

കൊച്ചി കേന്ദ്രമായി നടന്നിരുന്ന പഴയ ഹവാല ഇടപാടുകളെ സംബന്ധിച്ച കേസുകളുടെ ഫയലുകള്‍ ഏജന്‍സികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

പള്‍സര്‍ സുനിക്കും മുകളില്‍ ഇത്തരം സാമ്ബത്തിക ഇടപാടുകളില്‍ പ്രതീക്ഷിക്കാത്ത വ്യക്തികള്‍ ഉണ്ടാകുമെന്നും സുനിയെ മനുഷ്യക്കടത്തുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യാഗസ്ഥര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *