കേരളത്തിലേത് ദിലീപിന് ‘വെല്‍കം ടു സബ് ജയില്‍’ പറഞ്ഞ സര്‍ക്കാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നടന്‍ ദിലീപിന് ‘വെല്‍കം ടു സബ് ജയില്‍’ പറഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിന്റെ അറസ്റ്റ് സര്‍ക്കാറിന്റെ യശസ് ഉയര്‍ത്തി. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുള്ളതെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസ്താവന വഴി കേരളാ പൊലീസിന് തെളിവുകള്‍ കണ്ടെത്താന്‍ സഹായകരമായി. ഇത് ഒരു സിനിമ നടന്റെ അറസ്റ്റില്‍ വരെ എത്തിച്ചു. സമൂഹത്തില്‍ ഒരാളുടെ സ്ഥാനം എന്തു തന്നെ ആയാലും ക്രിമിനല്‍ കുറ്റത്തില്‍ പങ്കാളിയായാല്‍ നിയമവാഴ്ചക്ക് വിധേയനായേ പറ്റൂ എന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സ്ത്രീ സംരക്ഷണത്തിനാണ് ഇടതു സര്‍ക്കാറിന്റെ മുന്‍ഗണന. യു.ഡി.എഫ് കാലത്ത് സ്ത്രീ വിഷയങ്ങളില്‍ അലംഭാവം കാട്ടി. ഇടതു സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിന് സുപ്രധാന നടപടികള്‍ സ്വീകരിച്ചതായും കോടിയേരി പറഞ്ഞു. വനിതാ സംവരണം ആവശ്യപ്പെട്ട് സി.പി.എം സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി

Leave a Reply

Your email address will not be published. Required fields are marked *