കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ടു പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ.എസ്. സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തു. കേസില്‍ സൈനബയെ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ചും എന്‍ഐഎ പരിശോധന നടത്തിവരികയാണ്. മറ്റു പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ പങ്കും അന്വേഷിക്കുകയാണെന്നും എന്‍ഐഎ അറിയിച്ചു.
മതപരിവര്‍ത്തനം, ഹാദിയയുടെ വിവാഹം എന്നിവയുമായി ബന്ധപ്പെട്ടാണ് സൈനബയെ എന്‍ഐഎ ചോദ്യം ചെയ്തത്. മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിലൂടെ സൈനബ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സൈനബയെ ചോദ്യം ചെയ്തതെന്നാണ് സൂചന.
