ബാന്ദ്ര: മകളെ കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസുള്ള സംഗീതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
രാം അവതാര്‍, രണ്ടാം ഭാര്യ സുധ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ജില്ല ജഡ്ജ് ഭൂപേന്ദ്ര സഹായ് ആണ് ശിക്ഷ വിധിച്ചത്.
വാക്കേറ്റത്തിനിടയില്‍ ദമ്പതികള്‍ മകളെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റവാളികള്‍ക്ക് പതിനായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
