തിരുവനന്തപുരം: 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തേക്ക് നാടന്‍ കലകളില്‍ പരിശീലനം നേടുന്നതിന് 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്ന് സ്‌റ്റൈപന്റ് നല്‍കും. 36,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷികവരുമാനമുള്ള രക്ഷിതാക്കുളുടെ കുട്ടികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. മുന്‍കാലങ്ങളില്‍ സ്‌റ്റൈപന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ട. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം സെക്രട്ടറി കേരള ഫോക്‌ലോര്‍ അക്കാദമി, പി.ഒ. ചിറക്കല്‍, കണ്ണൂര്‍ പിന്‍ 670011 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷയും നിര്‍ദ്ദിഷ്ട രേഖകളും ഫെബ്രുവരി 29 നകം അക്കാദമി ഓഫീസില്‍ ലഭിക്കണം.
