കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മലിനീകരണ ബോധവത്കരണവുമായി രണ്ട് പെണ്‍കുട്ടികള്‍

പൂനെ : കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മലിനീകരണത്തിനെതിരെ ബോധവത്കരണവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍. മലിനീകരണത്തെക്കുറിച്ച് ബോധവത്കരണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ബേട്ടി ബച്ചാവോ, ബേട്ടി പാടാവോ പദ്ധതിയ്ക്ക് കൂടുതല്‍ പ്രചാരണം നല്‍കാനുമാണ് ഇവര്‍ യാത്ര നടത്തിയത്.

പുനെയില്‍ നിന്നുള്ള ബൈക്കര്‍ പൂജ, തനാജി ബാഘവലെ എന്നിവരാണ് ഈ സാഹസിക യാത്ര നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലെത്തി. തുടര്‍ന്ന് നവംബര്‍ 30ന് അവിടുന്ന് യാത്ര ആരംഭിച്ച ഇരുവരും പൂനെയില്‍ ജനുവരി മൂന്നിനാണ് തിരികെ എത്തിയത്.

മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള സന്ദേശം നല്‍കുക , ബേട്ടി ബച്ചാവോ, ബേട്ടി പാടാവോ പദ്ധതിയ്ക്ക് കൂടുതല്‍ പ്രചാരണം നടത്തുക തുടങ്ങിയവയായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി. വഴിയിലുടനീളം നിരവധി ആളുകളെ കണ്ടുവെന്നും , സഹായങ്ങള്‍ നല്‍കിയവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *