ഇവയാണ് അബുദാബിയില്‍ കുറഞ്ഞ ചിലവില്‍ ജീവിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍

2017 ല്‍ അബുദാബിയില്‍ പ്രോപ്പര്‍ട്ടി വിലയും അപാര്‍ട്ട്‌മെന്റ് റെന്റുകളും ഇടിഞ്ഞു. മുഹമ്മദ് ബിന്‍ സായിദ് സിറ്റി ഏറ്റവും വിലക്കുറവുള്ള പ്രദേശമായി മാറിയിരിക്കുകയാണ്. 2017 ഓടെ ഈ സ്ഥലത്ത് വാടക 12.5 ശതമാനായി മാറിയിരിക്കുകയാണ്. 30,000 ദിര്‍ഹത്തിനും 47,000 ദിര്‍ഹത്തിനും 65,000 ദിര്‍ഹത്തിനുമൊക്കെ ഇവിടെ വാടകയ്ക്ക് ലഭിക്കും.

എന്നാല്‍ ഏറ്റവും കൂടുതല്‍ വിലയുള്ള സ്ഥലമായി കോര്‍ണീക് മേഖല മാറി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 12 ശതമാനത്തോളം കുറവുണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ 80,000 ദിര്‍ഹവും, 99,000 ദിര്‍ഹവും, 99,000 ദിര്‍ഹവുമൊക്കെ നല്‍കിയാല്‍ മാത്രമേ ലഭിക്കു.

അബുദാബി കുടക്കീഴില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള പ്രദേശമായ അല്‍ റീം ദ്വീപ് ഈ വര്‍ഷം ലഭിക്കുന്നത് 60,000 ദിര്‍ഹത്തിനാണ്. രണ്ട് ബെഡ്‌റൂമുകളും യഥാക്രമം 60,000, 82,000 ദിര്‍ഹവും 120,000 ദിര്‍ഹമാണ്. അതേസമയം എയര്‍പോര്‍ട്ട് സ്ട്രീറ്റില്‍ രണ്ട് കിടപ്പുമുറി ഫഌറ്റുകളുടെ വില പ്രതിവര്‍ഷം 85,000 ദിര്‍ഹത്തില്‍ 29 ശതമാനം കുറവാണ്. അബുദാബിയിലെ അപ്രധാന യൂണിറ്റുകളിളാണ് ഏറ്റവുമധികം ഇടിവ്. ഖാലിഫ സിറ്റി എ യിലെ സ്റ്റുഡിയോകള്‍ 36,000 ദിര്‍ഹമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *