വയനാട്: പീസ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനം സംസ്ഥാനസര്‍ക്കാര്‍ വിദ്യഭ്യാസമേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാവിവത്കരണത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി കെപിഎ മജീദ്. പീസ് സ്‌കൂള്‍ പൂട്ടാനുള്ള തീരുമാനത്തിന്റെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതസ്പര്‍ധ വളര്‍ത്തുന്നു എന്നാണെങ്കില്‍ അത് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ കാവിവത്കരണം നടക്കുന്നുണ്ട്. കളക്ടറുടെ ഉത്തരവ് മറികടന്ന് പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉര്‍ത്തിയ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാത്തത് ഇതിന്റെ ഭാഗമാണ്. കൊയിലാണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ സംഘപരിവാര്‍ ആശയം ഉള്‍ക്കൊള്ളുന്ന പുസ്തകം വിതരണം ചെയ്ത സംഭവത്തില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
ഇതെല്ലാം വിദ്യാഭ്യാസമേഖലയില്‍ കാവിവത്കരണം നടത്തുന്നതിന്റെ ഭാഗമാമെന്ന് മജീദ് പറഞ്ഞു. സ്‌കൂളുകളില്‍ ആയുധപരിശീലനം നടത്താന്‍ ആര്‍എസ്എസിനെ സര്‍ക്കാര്‍ അനുവദിക്കുന്നതായും മജീദ് കുറ്റപ്പെടുത്തി.
