മടവൂര്‍ വാസുദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. കലാസപര്യയ്ക്കിടെ അരങ്ങില്‍ പൊലിഞ്ഞത് കഥകളിരംഗത്തെ അതുല്യനായ കലാകാരന്റെ ജീവിതമാണ്. മനോധര്‍മ്മ പ്രയോഗത്തിലൂടെ അരങ്ങില്‍ ശ്രദ്ധേയനായ അദ്ദേഹത്തിന് കഥകളിയിലെ പച്ച, കത്തി, മിനുക്ക് തുടങ്ങിയ എല്ലാ വേഷങ്ങളും ഇണങ്ങുമായിരുന്നു. കഥകളി അരങ്ങിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിര്യാണത്തില്‍ അനുശോചിച്ചു.കേരളത്തിന്റെ മഹത്തായ കലാരൂപമായ കഥകളിയുടെ പെരുമ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ച അപൂര്‍വ്വ പ്രതിഭയെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തോടെ നമുക്ക് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *