റോ​ക്ക​റ്റി​ലെ ക​രു​ത്ത​ന്‍ ‘ഫാ​ല്‍​ക്ക​ണ്‍ ഹെ​വി’ വിക്ഷേപണം വിജയകരം

വാ​ഷി​ങ്​​ട​ണ്‍: ചൊ​വ്വ​യി​ലേ​ക്കും ച​ന്ദ്ര​നി​ലേ​ക്കും മ​നു​ഷ്യ​നെ വ​ഹി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ റോ​ക്ക​റ്റ്​ എ​ന്ന വി​ശേ​ഷ​ണ​മുള്ള ‘ഫാ​ല്‍​ക്ക​ണ്‍ ഹെ​വി’ വിജയകരമായി പരീക്ഷിച്ചു. യു.എസ് സമയം ചൊവ്വാഴ്ച വൈകീട്ട് 3.15ന് േഫ്ലാ​റി​ഡ​യി​ലെ ​െക​ന്ന​ഡി സ്​​പേ​സ്​ സ​​െന്‍റ​റി​ല്‍​നി​ന്നാണ്​ വി​ക്ഷേ​പ​ിച്ചത്. ടെസ്ല കാറും വഹിച്ചായിരുന്നു ഫാല്‍ക്കണ്‍ ഹെവിയുടെ വിക്ഷേപണം. 27 എന്‍ജിനുകള്‍ വിക്ഷേപണത്തിന് ഉപയോഗിച്ചു.

ഡേ​വി​ഡ്​ ബോ​വി​​​െന്‍റ ‘സ്​​പേ​സ്​ ഒാ​ഡി​റ്റി’ എ​ന്ന ആ​ല്‍​ബം വി​ക്ഷേ​പ​ണ സ​മ​യ​ത്ത്​ ഇ​തി​ല്‍ പ്ര​ദ​​ര്‍​ശി​പ്പി​ച്ചു. ബ​ഹി​രാ​കാ​ശ ഉ​പ​ക​ര​ണ നി​ര്‍​മാ​ണ, ബ​ഹി​രാ​കാ​ശ ഗ​താ​ഗ​ത സേ​വ​ന രം​ഗ​ത്തു​ള്ള യു.​എ​സി​ലെ സ്വ​കാ​ര്യ ക​മ്ബ​നി​യാ​യ ‘സ്​​പേ​സ്​ എ​ക്​​സ്’ ​ഇ​ത്ത​ര​മൊ​രു റോ​ക്ക​റ്റ്​ നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി 2011ല്‍ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2013ഒാ​ടെ അ​ത്​ ബ​ഹി​രാ​കാ​​ശ​ത്തേ​ക്ക്​ കു​തി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ ഒ​രു സ്വ​കാ​ര്യ വ്യ​വ​സാ​യ ക​മ്ബ​നി ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു കൂ​റ്റ​ന്‍ റോ​ക്ക​റ്റ്​ നി​ര്‍​മി​ച്ച്‌​ പ​രീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തേ ഫാ​ല്‍​ക്ക​ണ്‍ 9 എ​ന്ന റോ​ക്ക​റ്റ്​ ഇ​വ​ര്‍ പ​രീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വാ​ഹ​ക ശേ​ഷി​യു​ള്ള​താ​ണ്​ ഫാ​ല്‍​ക്ക​ണ്‍ ഹെ​വി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ റോ​ക്ക​റ്റാ​യ ഫാ​ല്‍​ക്ക​ണ്‍ ഹെ​വി​ക്ക്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വേ​ഗം കൂ​ട്ടാ​നു​ത​കു​ന്ന മൂ​ന്ന്​ ബൂ​സ്​​റ്റ​റു​ക​ളാ​ണ്​ ഉ​ള്ള​ത്. ശ​ക്തി​യേ​റി​യ ഇൗ ​ബൂ​സ്​​റ്റ​റു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം പു​ന​രു​പ​യോ​ഗ​ത്തി​ന്​ സാ​ധി​ക്കു​ന്ന​വ​യു​മാ​ണ്. ഇ​താ​വ​െ​ട്ട 27 എ​ന്‍​ജി​നു​ക​ളാ​ല്‍ ബ​ന്ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഭ്ര​മ​ണ​പ​ഥ​ത്തി​​​െന്‍റ താ​ഴ്​​ന്ന വി​താ​ന​ത്തി​ല്‍ 1,40,000 പൗ​ണ്ടി​നെ​ക്കാ​ള്‍ തൂ​ക്ക​മു​ള്ള സാ​ധ​ന സാ​മ​​ഗ്രി​ക​ള്‍ പൊ​ക്കി​ക്കൊ​ണ്ടു​പോ​വാ​നു​ള്ള ശേ​ഷി ഇൗ ​ബൂ​സ്​​റ്റ​റു​ക​ള്‍​ക്കു​ണ്ട​െ​ത്ര!

12 മീ​റ്റ​ര്‍ വ്യാ​സ​വും 70 മീ​റ്റ​ര്‍ ഉ​യ​ര​വു​മു​ണ്ട് ഫാ​ല്‍​ക്ക​ണ്‍ ​ഹെ​വി​ക്ക്​. റോ​ക്ക​റ്റി​​​െന്‍റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​പ്പി​യെ​ടു​ത്ത്​ അ​യ​ച്ചു​ത​രാ​ന്‍ ശേ​ഷി​യു​ള്ള കാ​മ​റ​ക​ള്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വ​ക്ക​രി​കി​ല്‍ എ​ത്തു​ക​യാ​ണെ​ങ്കി​ല്‍ ഫാ​ല്‍​ക്ക​ണ്‍ ഹെ​വി അ​തു​മാ​യി കൂ​ട്ടി​യി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ന​ന്നേ വി​ര​ള​മാ​ണെ​ന്നാണ് കമ്ബനിയുടെ അവകാശ വാദം.

Leave a Reply

Your email address will not be published. Required fields are marked *