ബഹേരി: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പൊതുജനമധ്യത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധിയുടെ പരിഹാസവും അഴിമതിക്കാരാണെന്ന ആക്ഷേപവും. ഉത്തര്‍പ്രദേശിലെ ബഹേരിയിലാണ് സംഭവം. മന്ത്രി പങ്കെടുത്ത ചടങ്ങിനിടെയാണ് ഉദ്യോഗസ്ഥനെതിരെ ചില നാട്ടുകാര്‍ അഴിമതിക്കാരനാണെന്ന ആക്ഷേപം ഉന്നയിച്ചത്.
ഇത് ഏറ്റുപിടിച്ച മന്ത്രി ഉദ്യോഗസ്ഥനെ പൊതുമധ്യത്തില്‍ നിര്‍ത്തി അഴിമതിക്കാരനെന്ന് വിളിക്കുകയും അദേഹത്തിന്റെ അമിതവണ്ണത്തെ കളിയാക്കി സംസാരിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
