യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ മുന്‍ ഉപദേശകയെ പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: യു.എന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ മുന്‍ ഉപദേശകയെ ബിഹാര്‍ ഓഫീസിലെ ജീവനക്കാര്‍ പീഡിപ്പിച്ചതായി പരാതി. ഏജന്‍സിയുടെ ഇന്ത്യന്‍ പ്രതിനിധിക്കും രണ്ടു വനിതാ ഉദ്യോഗസ്ഥര്‍ക്കുമെതിരാണ് പരാതി.ഉദ്യോഗസ്ഥര്‍ മോശം പരാമര്‍ശം നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തുവെന്നാണ് മുന്‍ ഉപദേശകയായ പ്രശാന്തി തിവാരി(30) പരാതി നല്‍കിയത്. പോപ്പുലേഷന്‍ ഫണ്ടിന്റെ മിഷന്‍ അവസാനിക്കുന്നതിന് മുമ്പ് 2017 നവംബറിലായിരുന്നു സംഭവം.

ബാലവിവാഹം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം ‘ബന്ദന്‍ ടോഡ്’ എന്ന ആന്‍ഡ്രോയിഡ് ആപ്പ് വികസിപ്പിച്ച ഓഫീസറാണ് പ്രശാന്തി.

ഓഫീസിലെ ജീവനക്കാര്‍ തന്നോട് മതപരമായ അസഹിഷ്ണുത കാണിച്ചുവെന്നും ജോലി സ്ഥലത്ത് ലൈംഗികമായി പീഡിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നുമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

യു.എന്നിന്റെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സന്റെറില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്നായിരുന്നു കാരണം. യു.എന്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന നിയമ പരിരക്ഷ ഉപയോഗിച്ച് പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും പ്രശാന്തി പരാതിയില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യന്‍ പ്രതിനിധി ഡീഗോ പലസ്യോ, ജീവനക്കാരായ ഇന സിങ്, പല്ലവി കുമാര്‍ എന്നിവര്‍ക്കെതിരായാണ് ആരോപണം. ‘സിംഗിള്‍ മദര്‍’ ആണെന്ന അവസ്ഥയെ അപമാനിക്കുകയായിരുന്നു ഇവരെന്നും പ്രശാന്തി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *