ജീലാനി ആത്മീയ സംഗമം സമാപിച്ചു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗര്‍ മഅ്ദിന്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണ ആത്മീയ സംഗമം ആയിരങ്ങള്‍ക്ക് നിര്‍വൃതിയായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി താജുല്‍ ഉലമ, നൂറുല്‍ ഉലമ ഉറൂസ് മുബാറക്ക്, മുഹ്‌യിദ്ധീന്‍ മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ മജ്‌ലിസ്, പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന, സമൂഹ പ്രാര്‍ത്ഥന എന്നിവ നടന്നു. പരിപാടിക്കെത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാന വിതരണം നടത്തി.
ശൈഖ് റാഷിദ് ജാസിം യൂസുഫ് അന്നഈമി, ശൈഖ് മുഹമ്മദ് ഉബൈദ് ജാസിം, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ പാണ്ടിക്കാട്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ബീരാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, സലാം ഫൈസി കൊല്ലം, മൂസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *