ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ബി ജെ പി നടത്തുന്ന വിമോചന യാത്ര സമാപിച്ച ശേഷമേ തിരഞ്ഞെടുപ്പ് സംബന്ധമായ ചര്‍ച്ചകള്‍ ആരംഭിക്കുകയുളളുവെന്നാണ് കുമ്മനം ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ബി ഡി ജെ എസ് ഇപ്പോള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തുകയാണ്. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
