സൗജന്യ മെഡിക്കല്‍ ക്യാമ്പ് പങ്കെടുത്തത് 400 ലധികം പേര്‍

വേങ്ങര: വേങ്ങരയില്‍ നടക്കുന്ന പൊതുജന സമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്തത് 400 ലധികം രോഗികള്‍. ആയുര്‍വേദം, ഹോമിയോ, ദന്ത- നേത്ര വിഭാഗങ്ങളിലായാണ്  മെഡിക്കല്‍ ക്യാംപ് നടത്തിയത്.
ഡോക്ടര്‍മാരായ വി.കെ. അനുപമ, ഫ്രാന്‍സിസ് ആറാടന്‍, ഷെമി. കെ. മുഹമ്മദ,് സുനന്ദ് കുമാര്‍, മുഹമ്മദ് മുനീര്‍, അഭിലാഷ് അച്യുത്, ഷര്‍ജാന്‍ അഹമ്മദ്, നസ്‌റിന്‍, വസീം എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. രോഗികള്‍ക്ക് സൗജന്യ  മരുന്ന് വിതരണവും നടത്തി.  ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇസ്മായില്‍, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. അനീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *