കോഴിക്കോട്: മലപ്പുറത്ത് ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നത് മുസ്ലിം തീവ്രവാദികളെന്ന് സി.പി.എം നേതാവ് എ. വിജയരാഘവന്‍. മീഡിയവണ്‍ ചാനലിന്‍റെ സ്പെഷ്യല്‍ എഡിഷന്‍ പരിപാടിയിലാണ് വിജയരാഘവന്‍റെ വിവാദ പ്രസ്താവന. മുസ്ലിം ലീഗ് തീവ്രവാദികളെ മുന്നില്‍ നിര്‍ത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
സമരത്തെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരനും രംഗത്തെത്തിയിരുന്നു. എ. ആര്‍ നഗറില്‍ സമരക്കാര്‍ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവര്‍ത്തനമാണ് സമരക്കാര്‍ നടത്തുന്നതെന്നുമായിരുന്നു സുധാകരന്‍റെ പരാമര്‍ശം.
