ആഗ്ര > രോഗബാധിതയായ അമ്മയുടെ മൂത്ര സഞ്ചിയും ഓക്സിജന്‍ സിലിണ്ടറും ചുമന്ന് മകന് പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നത് മണിക്കൂറുകള്‍. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളേജിലാണ് സംഭവം. മറ്റൊരു വാര്‍ഡിലേക്ക് മാറാന്‍ ആംബുലന്‍സ് കാത്തുനില്‍ക്കാന്‍ ഇവരോട് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു .
ഇതനുസരിച്ചു അവശ നിലയിലുള്ള അമ്മയെയും കൂട്ടി മകന്‍ പൊരി വെയിലേറ്റ് കാത്തുനിന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. മധുര സ്വദേശികളാണ് ഇരുവരും
അമ്മക്ക് ശ്വസിക്കാനുള്ള ഓക്സിജന്‍ സിലിണ്ടറും കൃത്രിമ മൂത്രസഞ്ചിയും ചുമന്ന് ഇവര്‍ മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലും ആംബുലന്‍സ് എത്തിയില്ല. ഈ സംഭവം കണ്ടുനിന്ന ചിലരാണ് ചിത്രം പകര്‍ത്തിയത്.
പിന്നീട് മെഡിക്കല്‍ കോളേജ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ല, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ പോലും ആശുപത്രി സൂപ്രണ്ട് വിസമ്മതിച്ചു. സംഭവത്തില്‍ പ്രതിഷേധം പടരുകയാണ് .
