സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ്

വടകര: സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഈ അധ്യയന വര്‍ഷം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ:സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസം ശക്തി പ്പെടുത്താന്‍ സര്‍ക്കാര്‍ ഊര്‍ജ്ജിത കര്‍മ പദ്ധതികള്‍ രൂപീകരിച്ചതായും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. മന്തരത്തൂര്‍ എംഎല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെയും സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്നും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂം,ഹൈടെക് കോണ്‍ഫറന്‍സ് ഹാള്‍,ലൈബ്രറി റീഡിങ് റൂം,ബെബ്‌സൈറ്റ്,നഴ്‌സറി സ്‌കൂള്‍,സ്‌കൂള്‍ വാഹനം,വാട്ടര്‍ പ്യൂരി ഫെയര്‍ എന്നിവയുടെ ഉല്‍ഘാടനവും ഇതോടൊപ്പം നടന്നു. ചലച്ചിത്ര ബാല നടി നക്ഷത്ര മനോജ്,ജില്ലയിലെ മികച്ച കൃഷി ഓഫീസര്‍ രേണുക എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

എഇഒ എ പ്രദീപ് കുമാര്‍, കെപി അഹമ്മദ്,എന്‍കെ ഗീത, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയപ്രഭ, ജില്ലാ പഞ്ചായത്ത് മെമ്ബര്‍ എംപി അജിത, ഷഹവത്ത് ജൂന,പിപി വിജയന്‍, ടി കെ അഷറഫ്, അച്ചുതന്‍ പുതിയേടത്ത്,കെകെ യൂസഫ് മാസ്റ്റര്‍,ജയപുരം ജയചന്ദ്രന്‍,സിഎന്‍ മനോജ്, ഓകെ രവീന്ദ്രന്‍,ഹാഷിം ചൈതന്യ,ആര്‍പി ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *