തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്നതിന് നിയമസഭ പാസാക്കിയ ബില്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.
കോഴവാങ്ങി പ്രവേശനം നടത്തുന്ന സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും യുഡിഎഫും സ്വീകരിക്കുന്നതെന്ന് ഗവര്‍ണറെ കണ്ട ശേഷം രാജഗോപാല്‍ പറഞ്ഞു. കോടതി വിധിയെ തുടര്‍ന്ന് മെഡിക്കല്‍ പ്രവേശനം നഷ്ടമാകുന്ന വിദ്യാര്‍ഥികളോട് സഹതാപമുണ്ട്. എന്നാല്‍ ക്രമവിരുദ്ധമായി നടക്കുന്ന ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ഒ.രജഗോപാല്‍ വ്യക്തമാക്കി.
