യുദ്ധവിമാനക്കരാര്‍; മോദിയുടെ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് രാഹുല്‍

ന്യൂഡല്‍ഹി: ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തില്‍ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി.

ട്വിറ്റലിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘മോദി അഴിമതിയില്‍ ജാഗ്രതെ’ എന്ന ആമുഖത്തോടെയാണ് ട്വീറ്റ് തുടങ്ങുന്നത്. 15 ബില്യണ്‍ ഡോളറിന്റെ യുദ്ധവിമാനക്കരാര്‍ റീടെന്‍ഡര്‍ ചെയ്തിരിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ തന്ത്രപ്രധാന പങ്കാളിയെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. റാഫേല്‍ ഇടപാടിലൂടെ പൊതുഖജനാവിന് നഷ്ടമായ 40,000 കോടി ഫ്രാന്‍സിനുള്ള വിട ചൊല്ലല്‍ തുകയാണ്. അതുകൊണ്ട് പ്രധാനമന്ത്രി റീടെന്‍ഡര്‍ ചെയ്ത് സുഹൃത്തുക്കളെ സഹായിക്കും എന്നും രാഹുല്‍ ട്വീറ്റില്‍ വിമര്‍ശിക്കുന്നു

15 ബില്യണ്‍ ഡോളറിന്റെ(ഏകദേശം ഒരു ലക്ഷം കോടി രൂപയുടേത്) കരാര്‍ ലോകത്തിലെ തന്നെ യുദ്ധവിമാനക്കരാറില്‍ ഏറ്റവും വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *