സൗദി നഗരം ചാമ്ബലാക്കാനെത്തിയ ഒരു മിസൈല്‍ കൂടി തകര്‍ത്തു

റിയാദ്• സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് യമനില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഫോഴ്സ് തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മിസൈല്‍ വിക്ഷേപിച്ചതെന്നും ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം നയിക്കുന്ന അറബ് സഖ്യ സേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി പറഞ്ഞു.

സാധാരണക്കാരെയും താമസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ആകാശത്ത് വച്ച്‌ തന്നെ സൗദി വ്യോമസേന മിസൈല്‍ തകര്‍ത്തു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *