മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനെതിരേ നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഫീസ് 11 ലക്ഷം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
