രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുന്നു: എം എം ഹസന്‍

രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുകയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസന്‍ പറഞ്ഞു. കാസര്‍കോട് നിന്നും ആരംഭിക്കുന്ന ജനമോചന യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വത്തേയും ജനാധിപത്യത്തേയും തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നു. ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് മോഡിയുടേയും ബി.ജെ.പിയുടേയും ശ്രമം.

വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇന്ധവില വര്‍ദ്ധനവിന്റെ പേരില്‍ നികുതി കൊള്ളയാണ് നടക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ അക്രമ ഫാസിസ്റ്റ് ശൈലിയാണ് കേരളത്തില്‍ പിണറായി സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു. അക്രമികള്‍ക്ക് പ്രോത്സാഹനവും കൊലപാതകികള്‍ക്ക് പട്ടും വളയും നല്‍കുന്നു. ജയിലറകളില്‍ രാഷ്ട്രീയ കൊലയാളികള്‍ക്ക് സുഖസൗകര്യം ചെയ്തു കൊടുക്കയാണ് ഇടതു സര്‍ക്കാരെന്നും എം.എം.ഹസന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *