കശ്മീരിലേത് അപകടകരമായ അവസ്ഥ; ഉടന്‍ പരിഹരിക്കണം -ഫാറൂഖ് അബ്ദുല്ല

പൂഞ്ച്: കശ്മീരില്‍ അടിക്കടിയുണ്ടാകുന്ന തീവ്രവാദ ആക്രമണത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച്‌ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. അപകടകരമായ അവസ്ഥയാണ് കാശ്മീരിലുള്ളതെന്ന് അദ്ദേഹം കൂറ്റപ്പെടുത്തി.

കുട്ടികളെല്ലാം തോക്കെടുക്കുകയാണ്. പാകിസ്താനാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. കാശ്മീര്‍ ജനത ഇതിനെ പിന്തുണക്കരുത്. കേന്ദ്രം വിഷയത്തില്‍ ഇടപെടണം. ഇത് കൂടാതെ പ്രശ്ന പരിഹാരത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *