ന്യൂഡല്‍ഹി: എട്ട് എഫ് 16 യുദ്ധ വിമാനങ്ങല്‍ പാകിസ്ഥാന് വില്‍ക്കാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധം ഇന്ത്യയുടെ ഭാഗത്തു നിന്ന്. 70 കോടി അമേരിക്കന്‍ ഡോളറിന് യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാന നല്‍കാനുള്ള നീക്കത്തിനെതിരെ ഇന്ത്യ അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. അമേരിക്കന്‍ തീരുമാനം ഇന്ത്യന്‍ സുരക്ഷക്ക് നേരെയുള്ള ഭീഷണിയായാണ് കണക്കാക്കുന്നത്. രാത്രി കാലങ്ങളില്‍ പോലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ് 16 വിമാനങ്ങള്‍. ഇന്ത്യക്കെതിരായ നീക്കങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഈ വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന ആശങ്കയാണ് ഇന്ത്യ പറയുന്നത്.
