നാലു വര്‍ഷം മുന്‍പ് മാത്രം കോണ്‍ഗ്രസില്‍ സജീവമായി. ജനകീയ സമരങ്ങളില്‍ പങ്കെടുത്തു. നൃത്തവും വായനയും യാത്രയും സമരവുമൊക്കെ നിറഞ്ഞ ഒരു അസാധാരണ പെണ് ജീവിതം. ഒരിക്കലും അച്ഛന്റെ അധികാരങ്ങളുടെ പങ്കു പറ്റാന്‍ നില്‍ക്കാത്ത സ്വഭാവം.
ഇന്ത്യന്‍ പ്രസിഡന്റിന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും രാഷ്ട്രപതി ഭവനില്‍ സുഖമായി കഴിയാം എന്നിരിക്കെ അതിനു പോകാതെ ഡെല്‍ഹിയിലെ കൊച്ചുവീട്ടില്‍ ഓമനകളായ മൂന്നു നായക്കുട്ടികള്ക്കൊപ്പമായിരുന്നു ശര്‍മിഷ്ഠയുടെ പോയ അഞ്ചു വര്‍ഷത്തെ താമസം.
അഭ്യൂഹങ്ങള്‍ പ്രചരിപ്പിയ്ക്കാന്‍ സമര്‍ഥരായ സംഘപരിവാര്‍ വെള്ളിയാഴ്ച തലസ്ഥാനത്ത് ഇറക്കിയ വാര്‍ത്തയായിരുന്നു, ‘ശര്‍മിഷ്ഠ മുഖര്‍ജി ബിജെപിയിലേക്ക് ‘ എന്നത്. വിവരം കേട്ടു പരിഭ്രാന്തരായി വിളിച്ച കോണ്‍ഗ്രസ് നേതാക്കളോട് ശര്‍മിഷ്ഠ നല്കിയ ഉറച്ച മറുപടിയാണ് ഗംഭീരമായത്, ‘ഏറെ വൈകി ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായത് ആശയങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനാണ്, അധികാരത്തിനൊപ്പം കൂടാനല്ല.’
അധികം വൈകാതെ ശര്‍മിഷ്ഠയുടെ ട്വീറ്റ് : ‘മലമുകളില്‍ മനോഹരമായൊരു സായാഹ്നം ആസ്വദിക്കുമ്ബോഴാണ് കൊടുങ്കാറ്റ് അടിച്ചത്, ഞാന്‍ ബിജെപിയിലേക്ക് എന്ന വാര്‍ത്ത.
ഈ ലോകത്ത് എവിടെയും ഇത്തിരി സമാധാനവും ശാന്തതയും തരില്ലേ? കോണ്‍ഗ്രസില്‍ വിശ്വസിച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. അതു വിടുന്നതിലും ഭേദം രാഷ്ട്രീയം വിടുന്നതാണ്’.
നാഗ്പൂരില്‍ ആര് എസ് എസ് യോഗത്തിന് പോകുന്ന അച്ഛന് പ്രണബ് മുഖര്‍ജിയ്ക്കു അല്പം മുമ്ബ് ട്വിറ്ററിലൂടെ ശര്‍മിഷ്ഠ മറ്റൊരു മുന്നറിയിപ്പ് നല്കി. അതാണ് ശരിക്കും കലക്കിയത് :
‘ബിജെപിയുടെ വൃത്തികെട്ട കുതന്ത്ര പ്രചാരണ വിഭാഗം എങ്ങനെയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് സിറ്റിസന്‍ പ്രണബ് മുഖര്‍ജിയ്ക്കു ഇന്ന് ബോധ്യപ്പെട്ടുകാണും. താങ്കളെ (നാഗ്പൂരിലേയ്ക്കു ക്ഷണിയ്ക്കുമ്ബോള്) ആര് എസ് എസിനു നന്നായി അറിയാം, അവരുടെ ആശയങ്ങള്‍ അല്ല താങ്കള്‍ അവിടെ പറയുകയെന്ന്.
പക്ഷേ അവര്‍ക്ക് അറിയാം, താങ്കള്‍ അവിടെ പറയുന്നത് എന്തായാലും അത് വിസ്മരിയ്ക്കപ്പെടുകയും താങ്കള്‍ അവിടെ നില്ക്കുന്ന ചിത്രങ്ങള്‍ മാത്രം അവര്‍ക്ക് ഇഷ്ടമുള്ള നുണകളോടെ പ്രചരിപ്പിയ്ക്കാന്‍ കഴിയുമെന്നും.
നാഗ്പൂരില്‍ പോകാന്‍ തീരുമാനിച്ചതിലൂടെ, ബിജെപിക്കും ആര്‍എസ്എസിനും അവരുടെ വ്യാജപ്രചാരണത്തിനും വ്യാജവാര്‍ത്തകള്‍ക്കും കിംവദന്തികള്ക്കുമുള്ള വലിയൊരു അവസരമാണ് സിറ്റിസന്‍ മുഖര്‍ജി നല്‍കിയിരിക്കുന്നത്.
ഇന്ന് (എന്റെ കാര്യത്തില്‍ പ്രചരിപ്പിക്കപ്പെട്ടതുപോലെ) നുണകള്‍ എങ്ങനെ പരത്തണമെന്നും അതെങ്ങനെ വിശ്വസിപ്പിക്കണമെന്നും അവര്‍ക്ക് നന്നായി അറിയാം. അതെ മുഖര്‍ജി, ഇതൊരു തുടക്കമാണ്..!’
ഇതാണ് ശര്‍മിഷ്ഠയുടെ ട്വീറ്റ്.
ഇതാണ് മകള്‍, ഇതാണ് പെണ്ണ്..!
കൈയ്യടിച്ചുപോയി..!
