കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
കേസില്‍ പ്രതികളായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതല്‍ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.
പ്രോസിക്യൂഷനെ സഹായിക്കാന്‍ സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.
