കാലവര്‍ഷക്കെടുതി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാലതാമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കട്ടിപ്പാറയില്‍ ദുരന്ത നിവാരണ സേന എത്താന്‍ വൈകിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ കട്ടിപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നിട്ടില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി നേരിടാന്‍ മുന്‍കരുതല്‍ എടുത്തിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *