കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി: 1000 കോടിയുടെ കേന്ദ്ര പാക്കേജ് വേണമെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തിയില്‍ കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. 200 കോടി രൂപ കാര്‍ഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നഷ്ടപരിഹാര മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ണ്‍ റി​ജി​ജു​വും അ​ല്‍​ഫോ​ണ്‍​സ്​ ക​ണ്ണ​ന്താ​ന​വും ഇന്ന് സംസ്ഥാനത്ത് എ​ത്തുന്നുണ്ട്. ഉ​ച്ച​വ​രെ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​ന്ന മ​ന്ത്രി​മാ​ര്‍ ഹെ​ലി​കോ​പ്​​ട​റി​ല്‍ കോ​ട്ട​യ​ത്തേ​ക്ക്​ പോ​കും.

തു​ട​ര്‍​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ പോ​കു​ന്ന സം​ഘം വൈ​കീ​ട്ട്​ ചെ​ല്ലാ​നം സ​ന്ദ​ര്‍​ശി​ച്ച്‌​ രാ​ത്രി ഡ​ല്‍​ഹി​ക്ക്​ മ​ട​ങ്ങും. ദേ​ശീ​യ​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അം​ഗം ആ​ര്‍.​കെ. ജെ​യി​ന്‍, ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ജോ​യ​ന്‍​റ്​​ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ്കു​മാ​ര്‍ ജി​ണ്ടാ​ല്‍, ദേ​ശീ​യ​ദു​ര​ന്ത പ്ര​തി​ക​ര​ണ​സേ​ന ഐ.​ജി ര​വി ജോ​സ​ഫ്​ ലോ​ക്കു എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *