ടി.പി കേസ്: രമയുടെ ആവശ്യം ഒന്നുകൂടി സാധൂകരിക്കപ്പെട്ടെന്ന് സുധീരന്‍

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ അനുഭവിച്ചുവരുന്ന രാജകീയ സൗകര്യങ്ങളും പരിധിവിട്ട ആനുകൂല്യങ്ങളും ആഭ്യന്തരവകുപ്പിലും സി.പി.എം ഉന്നത നേതൃത്വത്തിലും അവര്‍ക്കുള്ള അമിത സ്വാധീനത്തെയാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പാര്‍ട്ടി ഉന്നത നേതൃത്വവും ശിക്ഷിക്കപ്പെട്ട പ്രതികളും തമ്മിലുള്ള അനിഷേധ്യവും ദൃഢവുമായ അവിശുദ്ധബന്ധം ശിക്ഷിക്കപ്പെട്ടവര്‍ക്ക് നല്‍കിയ അത്യുദാരമായ ആനുകൂല്യങ്ങളിലൂടെ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യപ്പെടുന്ന രീതിയില്‍ പുറത്തുവന്നിരിക്കുകയാണ്. ടി.പി കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന ടി.പിയുടെ ഭാര്യ രമയുടെ ആവശ്യം ഇതോടെ ഒന്നുകൂടി സാധൂകരിക്കപ്പെട്ടിരിക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *