ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഓഫറുകള്‍ പ്രഖ്യാപിച്ച്‌ സൗദിയിലെ സൈന്‍ മൊബൈല്‍ കമ്ബനി

സൗദി: ഹജ്ജിന് മുന്നോടിയായി രാജ്യത്ത് വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ സൗദിയിലെ സൈന്‍ മൊബൈല്‍ കമ്ബനി. തീര്‍ത്ഥാടകരുടെ സ്വന്തം രാജ്യത്തേക്കടക്കം കുറഞ്ഞ നിരക്കിലും, സൗജന്യമായും വിളിക്കാനുള്ള അവസരമൊരുക്കുകയാണ് ഇവര്‍. വിവിധ ഇന്റര്‍നെറ്റ് ബണ്ടില്‍ പാക്കേജുകളും ഇവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

20 ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജിനായി സൗദിയിലെത്തിയിരിക്കുന്നത്. ഇവരെ മുന്നില്‍ കണ്ട് വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു സൈന്‍. ബണ്ടില്‍ പാക്കേജുകളാണ് ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡിലായി വിപുലമായാണ് സേവനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ചുള്ള പ്ലാനുകളും ഇറക്കി കഴിഞ്ഞു. പ്രവാസികള്‍ക്കിടയില്‍ പ്രബല സ്ഥാനമുള്ള സെയ്ന്‍ മികച്ച ഓഫറുകളാണ് ഇത്തവണ നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *