ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിതാ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി. ജോഷ്ന ചിന്നപ്പ, ദീപിക പള്ളിക്കല്‍, സുനയന കുരുവിള, തന്വി ഖന്ന എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. ആദ്യ പോരാട്ടത്തിനിറങ്ങിയ ജോഷ്നയും രണ്ടാം പോരാട്ടത്തിനിറങ്ങിയ സുനയനയും പരാജയപ്പെട്ടതോടെ ഇന്ത്യ വെള്ളിയില്‍ ഒതുങ്ങി.ഫൈനലില്‍ ഹോങ്കോംഗിനോട് 2-0നു പരാജയപ്പെട്ടു.
